KOYILANDY DIARY

The Perfect News Portal

സഹകരണ വാരാഘോഷം താലൂക്ക് തല ഉൽഘാടനം

കൊയിലാണ്ടി: 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം താലൂക്ക് തല ഉൽഘാടനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം.എൽ.എ കാനത്തിൽ ജമീല ഉൽഘാടനം ചെയ്തു. കൊയിലാണ്ടി സർവ്വീസ് കോ-ഓപ്പ് ബാങ്ക് പ്രസിഡണ്ട് പി. രത്നവല്ലി അധ്യക്ഷത വഹിച്ചു. ടി.വി ഗിരിജ, എം. അഷ്റഫ്, സതീശൻ മാസ്റ്റർ, ഗീതാനന്ദൻ, പത്മജ കുമാരി, ജെ.എൻ. പ്രേം ഭാസിൻ മാസ്റ്റർ, ശ്രീകുമാർ മേലമ്പത്ത്, ഷഹനാസ് (അസി. റജിസ്ട്രാർ സഹകരണ വകുപ്പ്) എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ രാജീവൻ ഇ.പി (റിട്ട. അസി. റജിസ്ട്രാർ സഹകരണ വകുപ്പ്) സഹകരണ സംഘങ്ങളിലെ സമീപകാല വികസനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു സംസാരിച്ചു. തുടർന്ന് വിളംബര ഘോഷയാത്ര നടന്നു. കെ.പി വിനോദ് കുമാർ, വി എം ബഷീർ, ലത കെ.ടി, സി.എം ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.