KOYILANDY DIARY.COM

The Perfect News Portal

പാചക വാതക വില വർദ്ധനവ് പിൻവലിക്കണം; ആർ എസ് പി

.
കേന്ദ്ര സർക്കാർ പാചക വാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് ആർ എസ് പി പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉയർത്തി പിടിച്ച് ജൂൺ 1 ന് അരിക്കുളം പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്താൻ യോഗം തീരുമാനിച്ചു. ആർവൈഎഫ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. എടച്ചേരി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
ശ്രീനാഥ് പൂവ്വങ്ങോത്ത്, ശ്രീജിൽ കെ.കെ, ജ്യോതിഷ് നടക്കാവിൽ, ഷിനീഷ് സാവേരി, എൻ.രവി എന്നിവർ സംസാരിച്ചു. ആർ എസ് പി മണ്ഡലം ആക്ടിംഗ് സെക്രട്ടറിയായി എൻ.കെ. ഉണ്ണികൃഷ്ണനെയും, ആർവൈഎഫ് നിയോജക മണ്ഡലം സെക്രട്ടറിയായി ഷിനീഷ് സാവേരിയെയും യോഗം തെരഞ്ഞെടുത്തു.
Share news
error: Content is protected !!