KOYILANDY DIARY

The Perfect News Portal

റംസാന്‍-വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍-വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി.
ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 

റംസാന്‍ -വിഷു ചന്തകളുടെ അനുമതിയാണ് നിഷേധിച്ചിരുന്നത്. പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാന്‍ സാധനങ്ങള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചതും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.