KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടുപോയത്.

രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ഇയാളെ വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് യുവാവിന്റെ മാതാവിന്റെ പരാതി.

Share news
error: Content is protected !!