KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി പോര്: കൊയിലാണ്ടിയിൽ വിഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തി

.

കൊയിലാണ്ടിയിൽ കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ച് വിഡി സതീശൻ അനുകൂലികൾ പട്ടണത്തിൽ പ്രകടനം നടത്തി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായുള്ള ചർച്ചകൾ ദില്ലയിൽ തുടരുന്നതിനിടെയാണ് പ്രകടനം നടന്നത്. ഇന്നലെ സംസ്ഥാനത്ത് ചില പ്രവർത്തകർ സംഘടനാ വിരുദ്ധമായി പരസ്യ പ്രകടനം നടത്തുന്നത് കണ്ടെത്തിയതിനെ തുടർന്ന് പരസ്യ പ്രകടനം വിലക്കികൊണ്ട് കെപിസിസി സർക്കുലർ ഇറക്കിയിരുന്നു. അങ്ങിനെ സംഭവിച്ചാൽ കടുത്ത അച്ചടക്ക നടപടി എടുക്കമെന്നാണ് സർക്കുലറിൽ പറയുന്നത്. കെപിസിയുടെ സർക്കുലറിൻ്റെ കോപ്പി കൊയിലാണ്ടി ഡയറിക്ക് ലഭിച്ചു.

പക്ഷെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഇന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അച്ചടക്കം ലംഘിച്ച് പ്രകടനം നടത്തുന്നത്. കൊയിലാണ്ടയിൽ വൈകീട്ട് നടന്ന പ്രകടനത്തിന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് നടേരി ഭാസ്ക്കരൻ്റെ നേതൃത്വത്തിൽ മുൻ കൗൺസിലർ, ഷീബ അരീക്കൽ, മഹിളാ നേതാവായ നാണി തുടങ്ങി 20 ഓളം പ്രവർത്തകരാണ് പങ്കെടുത്തത്. സംഭവത്തിൽ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് മണ്ഡലം നേതാക്കളിൽ നിന്ന് അറിയുന്നത്. 

Advertisements
Share news
error: Content is protected !!