KOYILANDY DIARY.COM

The Perfect News Portal

ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്

.

ഇന്ദിരാ ഭവനിലെത്തിയ ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വിജയലഹരിയിൽ പരിസരബോധം മറന്നുവെന്നാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. തൻ്റെ ഭാ​​ഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും പറയുന്നു. എല്ലാ കോൺ​ഗ്രസ് എംഎൽഎ മാരേയും സ്നേഹത്തോടെയാണ് ആലിം​ഗനം ചെയ്തതെന്നാണ് ചെറിയാൻ ഫിലിപ്പിൻ്റെ വാദം.

 

സംഭവത്തിൻ്റെ ​ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും ബിന്ദുകൃഷ്ണ തടയുന്നതും കൈ കൂപ്പി ഒഴിഞ്ഞു മാറുന്നതുമെല്ലാം ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉണ്ടായത്. നിരവധി പേർ ചെറിയാൻ ഫിലിപ്പിൻ്റെ ഈ പ്രവർത്തികൾക്കെതിരെ രം​ഗത്ത് വന്നിരുന്നു. 

Advertisements

 

Share news
error: Content is protected !!