KOYILANDY DIARY

The Perfect News Portal

കേന്ദ്രം പെൻഷൻകാരോട് നീതി പുലർത്തുക: പെൻഷൻ ദിനം ആചരിച്ചു

പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂനിറ്റ് പെൻഷൻ ദിനം ആചരിച്ചു. കേന്ദ്ര പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി  റഹമത്ത് ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ.സി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രഗവൺമെൻ്റ് തന്നെ നിയോഗിച്ച പെൻഷൻകാർക്കായുള്ള പാർലിമെൻ്ററി കമ്മറ്റി സമർപ്പിച്ച പെൻഷൻകാർക്ക് അനുകൂലമായ ശുപാർശകൾ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും അദ്ധേഹം ആവിശ്വപ്പെട്ടു ടി.എം. ശങ്കരൻ, കെ. ഗംഗാധരൻ കെ.കെ. ദയാനന്ദൻ എന്നിവർ സംസാരിച്ചു.
പ്രശസ്ത സൈക്കോളജിസ്റ്റ് കൺസൾട്ടൻ്റ് കുമാരി ചാരുലത വയോ ജനങ്ങളും ആനുകാലിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. അംഗങ്ങൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സെക്രട്ടറി കെ.ടി. രാജൻ സ്വാഗതവും,
ഇ.കെ. ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.