പന്തലായനി അഘോര ശിവക്ഷേത്ര പ്രതിഷ്ഠാദിനാ ആഘോഷക്കമ്മിറ്റി രൂപീകരിച്ചു
.
കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്ര പ്രതിഷ്ഠാദിനാ ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ പുതിയ പുരയിലിൻ്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ദിലീപ് പ്രസിഡണ്ടായും ദീപാ മധു സെക്രട്ടറിയായും രൂപീകരിച്ച ആഘോഷക്കമ്മിറ്റിയിൽ ഗിരിധരൻ കോയാരി, ഫൽഗുനൻ എന്നിവരെ വൈസ് പ്രസി.മാരായും, സുമതി, ഹരീഷ് എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
.

.
മെയ് 19നു നടക്കുന്ന പ്രതിഷ്ഠാദിനാഘോഷത്തോടനുബന്ധിച്ച് 16നു വൈകീട്ട് 7 മണിക്ക് കൃഷ്ണനാട്ടം (ഗുരുവായൂർ ദേവസ്വം). 130 വർഷങ്ങൾക്കു ശേഷമാണ് ഈ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.



