KOYILANDY DIARY

The Perfect News Portal

വിയ്യൂരിൽ കോൺഗ്രസ്സ് ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചു തകർത്തു

കൊയിലാണ്ടി: കൊല്ലം – വിയ്യൂരിൽ കോൺഗ്രസ്സ് ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചു തകർത്തു. വിയ്യൂർ അരീക്കൽതാഴ പ്രവർത്തിക്കുന്ന വി.പി രാജൻ സ്മാരക മന്ദിരമാണ് തകർത്തത്. രാത്രി 9 മണിയോടുകൂടിയാണ് അക്രമം നടന്നതെന്ന് നേതാക്കൾ പറഞ്ഞു. ഓഫീസിലെ മുൻ ഭാഗം പൂർണ്ണമായും തകർത്തിട്ടുണ്ട്. ഫർണ്ണിച്ചറികളും ബോർഡുകളും തകർത്തതിനുശേഷം തോട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണുള്ളത്. കോട്ടക്കുന്നുമ്മൽ വിജീഷ്, തടത്തിൽ ബാബു ലാൽ, വിപീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് നേതാക്കൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്തുകണ്ടി, അരുൺ മണമൽ, നഗരസഭ കൌൺസിലർ അരീക്കൽ ഷീബ, അൻവർ ഇയ്യഞ്ചേരി, കെ.പി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അരീക്കൽതാഴെ പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടണ്ട്.

പ്രദേശത്തെ ഒരു ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പട്ട സംഭവത്തിൽ കോൺഗ്രസ്സിൻ്റെ ഇടപെടലാണെന്ന് ആരോപിച്ചാണ് അക്രമം നടത്തിയതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisements