KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് ബിജെപി മാർച്ച്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഭരണസമിതിക്കെതിരെ അഴിമതി ആരോപിച്ച് ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. വെള്ളിയാഴ്ച നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തുവാൻ ബി.ജെ.പി മുൻസിപ്പൽ കമ്മറ്റി യോഗം തീരുമാനിച്ചു. 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും ഇതിനെതിരെ ഭരണസമിതിക്കെതിരെ ശക്തമായ സമരം നടത്തുവാനാണ് ബി.ജെ.പി യോഗ തീരുമാനമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
യോഗം സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ് ഉൽഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് അധ്യക്ഷൻ രവി വല്ലത്ത് അദ്ധ്യക്ഷതവഹിച്ചു. ജയ്കിഷ് എസ്സ്. ആർ മണ്ഡലം പ്രസിഡണ്ട്, കെ. വി സുരേഷ്, വി.കെ മുകുന്ദൻ, വൈശാഖ് കെ കെ, പ്രീജിത്ത് ടി. പി, സുമേഷ് കെ, കെ.പിഎൽ മനോജ് എന്നിവർ സംസാരിച്ചു.