KOYILANDY DIARY

The Perfect News Portal

ബദ്‌രിയ 75-ാം വാർഷികം സ്വാഗതസംഘം ഓഫീസ് തുറന്നു

ബദ്‌രിയ 75 വാർഷികം സ്വാഗതസംഘം ഓഫീസ് തുറന്നു. കൊയിലാണ്ടിയിലെ ആദ്യത്തെ മതപഠന കലാലയമായ മദ്രസത്തുൽ ബദ്‌രിയയുടെ 75-ാം വാർഷികാഘോഷം വിജയിപ്പിക്കുന്നതിനായി. സ്വാഗതസംഘം ഓഫീസ് തുറന്നു. ആദ്യകാല വിദ്യാർഥിയും റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ കെ. പി. ഇമ്പിച്ചി മമ്മു ഉദ്ഘാടനം ചെയ്തു.
എ എം പി ബഷീർ, കെ പി അമീർ അലി, എം അബ്ദുല്ലക്കുട്ടി, എ അസീസ് മാസ്റ്റർ, എ എം പി അബ്ദുൽ ഹലിഖ്, പി പി അനീസ് അലി, സഹീർ ഗാലക്സി, മുജീബ് അലി, സി.പി അബൂബക്കർ,
എം അമീനുദ്ദീൻ, സി.പി.സി സമീർ എന്നിവർ സംബന്ധിച്ചു.