KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരി: ചുരത്തിൽ അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി താമശ്ശേരിചുരത്തില്‍ തുടർച്ചയായുള്ള അപകടങ്ങളും അതോടനുബന്ധിച്ചുള്ള ഗതാഗതക്കുരുക്കും പതിവാണ്.