KOYILANDY DIARY

The Perfect News Portal

അരവിന്ദ് കെജ്‌രിവാൾ  ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ഏഴാം തവണയാണ് ഇഡി കെജ്‌രിവാളിന് സമൻസ് അയക്കുന്നത്. ഫെബ്രുവരി 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസ് കെജ്‌രിവാൾ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് ഇഡി വീണ്ടും സമൻസ് അയച്ചത്. 

ആറു തവണ സമൻസയച്ചിട്ടും ഹാജരാവായില്ലെന്ന് കാട്ടി കെജ്‌രിവാളിനെതിരെ റോസ് അവന്യൂ കോടതിയിൽ ഇഡി പരാതി നൽകിയിരുന്നു. തുടർന്ന് വിഡിയോ ലിങ്ക് വഴി കെജ്‍രിവാൾ ഹാജരായി. മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കെജ്‌രിവാൾ പറഞ്ഞു.