KOYILANDY DIARY.COM

The Perfect News Portal

അനിൽ കാഞ്ഞിലശേരിയുടെ ‘രചനാ വഴികൾ’ ചർച്ച ശ്രദ്ധേയമായി

.
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ കഥാകാരൻ അനിൽ കാഞ്ഞിലശേരിയുടെ ‘രചനാ വഴികൾ’ എന്ന വിഷയത്തിൽ നടത്തിയ ചർച്ച ശ്രദ്ധേയമായി. നോവലിസ്റ്റ് എം വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മേഖലാ പ്രസിഡണ്ട് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. നിഖിലേഷ് നടുവണ്ണൂർ, അപർണ വാസുദേവൻ, എ. സുരേഷ്, ഡോ. ലാൽ രഞ്ജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതവും ആർ.കെ ദീപ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!