KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ കലാ ജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്ന് ഗവ. കോളേജ് നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ ലഹരി വിരുദ്ധ കലാ ജാഥ സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ഓഫീസ്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചു.
കൊയിലാണ്ടി താലൂക്ക് ഓഫീസിൽ നൽകിയ സ്വീകരണത്തിൽ തഹസീൽദാർ മണികണ്ഠൻ സംസാരിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്ത് കലാ പരിപാടികൾക്ക് ശേഷം ലഹരി മുക്തി ജ്വാല കൊളുത്തി പ്രതിജ്ഞഎടുത്തു. പൊതുജനങ്ങളടക്കം നിരവധി പേർ പ്രതിജ്ഞയിൽ പങ്കാളികളായി.
പ്രോഗ്രാം ഓഫീസർമാരായ അനീഷ് ബാബു, സിജു കെ ഡി, സെക്രട്ടറി നയന, ശിഹാബുദ്ദീൻ, ശ്രീരാജ്, കൃഷ്ണ എന്നിവർ നേതൃത്വം നൽകി. മുരളീധരൻ നടേരി, ചന്ദ്രൻ എം എം എന്നിവർ സംസാരിച്ചു.