KOYILANDY DIARY

The Perfect News Portal

അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി ഭാരവാഹികൾ സ്ഥാനമേറ്റു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രക്ട് ഗവർണർ ഹാഫിസ് വലിയ പറമ്പത്ത് നടത്തി. പ്രസിഡണ്ട് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം ഇന്റർനാഷണൽ കമ്മിറ്റി ചെയർമാൻ കെ.സുരേഷ് ബാബു നടത്തി.
Advertisements
റിനിൽ മനോഹർ, വി.പി.സുകുമാരൻ, എൻ. ചന്ദ്രശേഖരൻ, അലി അരങ്ങാടത്ത്, എം.ആർ.ബാലകൃഷ്ണൻ, ബാലൻ അമ്പാടി, രാഗം മുഹമ്മദലി, ഗോപിനാഥ് വായ നാരി, ജതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.ആർ.ബാലകൃഷ്ണൻ (പ്രസിഡണ്ട്), രാഗം മുഹമ്മദ് അലി (സെക്രട്ടറി), വി.ടി.അബ്ദുറഹിമാൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.