KOYILANDY DIARY

The Perfect News Portal

ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു

കൊയിലാണ്ടി: കൊല്ലത്തെ പ്രശസ്തമായ ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു. മുതിർന്ന കാരണവന്മാർ ചേർന്ന് വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ആളാണ്ടി ബാലകൃഷ്ണൻ (കൺചിരി) അദ്ധ്യക്ഷത വഹിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. എൻ.വി. വത്സൻ മുഖ്യപ്രഭാഷണം നടത്തി.
പ്രതീക്ഷ റസി. ഭാരവാഹികളായ പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, കോമത്ത് ശശി, വാസു, മുതിർന്ന അംഗം കന്മഠത്തിൽ ബാലകൃഷ്ണൻ, എടന്നൂർ മാധവൻ, കരുണാകരൻ തളയംപുനത്തിൽ, നായ്യേരിക്കണ്ടി ബാലകൃഷ്ണൻ, കുന്നത്തുകണ്ടി ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഇരുനൂറ്റി അൻപത്പേർ പങ്കെടുത്ത സംഗമത്തിൽ കലാപരിപാടികളും അരങ്ങേറി. ടി.പി.ഹരിദാസ് സ്വാഗതവും പ്രശോഭൻ വളപ്പിൽ നന്ദിയും പറഞ്ഞു.