KOYILANDY DIARY.COM

The Perfect News Portal

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും

പ്രതികൂല കാലാവസ്ഥ കാരണം വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ‘ഷെൻ ഹുവ 29’ ഉച്ചയോടെ പുറംകടലിൽ എത്തും. വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29. ഷിപ്പ് ടു ഷോർ ക്രെയിനുമായാണ് കപ്പൽ തീരത്ത് എത്തുന്നത്.

ക‍ഴിഞ്ഞ മാസം 24നാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്. നവംബർ 25നും, ഡിസംബര്‍ 15നുമായി തൂടര്‍ന്നുള്ള കപ്പലുകളും തീരത്ത് എത്തും. ഇതിലൂടെ തുറമുഖത്തേക്ക് ആവശ്യമുള്ള 8 കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് തീരത്ത് എത്തിച്ചേരുക.

Share news
error: Content is protected !!