KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. ബുധനാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. മാവേലി എക്സ്പ്രസ്സിൽ നിന്നാണ് കോഴിക്കോട് നല്ലളം സ്വദേശിക്ക് വീണു പരിക്കേറ്റത്. കൊയിലാണ്ടി ഫയർഫോഴ്സ് അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അദ്ദേഹം ബോധരഹിതനായിരുന്നു.