KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ എൽ.പി. സ്കൂളിൽ കളിയും കാര്യവും സാഹിത്യ ക്യാമ്പിന് തുടക്കമായി

.
കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി. സ്കൂളിൽ കളിയും കാര്യവും സാഹിത്യ ക്യാമ്പിന് തുടക്കമായി. കുട്ടികളിൽ സർഗവാസന വളർത്തിയെടുക്കുന്ന തരത്തിൽ അഭിനയം, ചിത്രരചന, അനുഭവം പങ്ക് വെക്കൽ, പാട്ട്, കളികൾ എന്നിവ കോർത്തിണക്കിക്കൊണ്ടാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണിക്ക് ആരംഭിച്ച് 3 മണിക്ക് അവസാനിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ വിഭാഗം ജില്ലാ കൺവീനർ ദിലീപ് അണേല ക്യാമ്പ് ഡയറക്ടർ പരിപാടി ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ രാജഗോപാലൻ നമ്പൂരികണ്ടി സ്വാഗതം പറഞ്ഞു. പിടിഎ വൈ. പ്രസിഡണ്ട് റോസ്ന, അധ്യാപികമാരായ നിഷിധ, അതുല്യ എന്നിവർ സംസാരിച്ചു.
Share news