KOYILANDY DIARY

The Perfect News Portal

ദേശീയ പാതയിൽ വാഴക്കുല കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞു

കൊയിലാണ്ടി: ദേശീയ പാതയിൽ വാഴക്കുല കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. ഇന്ന് രാവിലെ 8.30  ഓടെ ദേശീയ പാതയിൽ കൊരയങ്ങാട് ഭഗവതി ക്ഷേത്രത്തിനു (പഴയ ആർ. ടി.ഓഫീ സ് ) മുന്നിലാണ്  അപകടം. ടയർ പൊട്ടി വാൻ മറിയുകയായിരുന്നു.

നടുറോഡിൽ മറിഞ്ഞതോടെ വാഴ കുലകൾ റോഡിൽ ചിതറി. ചുമട്ടുതൊഴിലാളികൾ എത്തി വാഴ കുലകൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. വാനിൻ്റെ ഗ്ലാസ് തകർന്നു. ആർക്കും പരിക്കില്ല. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.