KOYILANDY DIARY

The Perfect News Portal

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

മധ്യപ്രദേശിൽ ഓടുന്ന കാറിൽ പതിനാറുകാരി ബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദിൻഡോരി ജില്ലയിലെ ബജാഗ് ഏരിയയിലാണ് സംഭവം. നവംബർ 15 ന് സഹോദരിക്കൊപ്പം ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗ്രാമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കാറിൽ വന്ന നാലു പ്രതികൾ കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു.

കാറിനുള്ളിൽ വെച്ചും സമീപത്തെ വനപ്രദേശത്ത് എത്തിച്ചും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടുവെച്ചു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പെൺകുട്ടി വീട്ടിലെത്തി സംഭവം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Advertisements

സംഭവം നടന്ന അന്നുതന്നെ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. പിന്നീട് നവംബർ 18ന് ഡിൻഡോരി ജില്ലാ ആസ്ഥാനത്തെത്തി മുതിർന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കുടുംബം.