KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മേപ്പയൂർ ഗ്രാമപഞ്ചായത്തും, മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെഡിക്കൽ ചെക്കപ്പ്, ലാബ് പരിശോധനകൾ മരുന്ന് എന്നിവ നൽകി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എൻ. പി ശോഭ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികളായ റാബിയ, പ്രകാശൻ, പ്രസീത എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർഡോ:വിക്രം ഡോ: ചന്ദ്രലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ റൂബി മുംതാസ് എന്നിവർ ക്യാമ്പിന് നേതൃ ത്വം നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി. പി സതീശൻ സ്വാഗതവും, വി ഇ ഒ വിപിൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!