KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

.
പയ്യോളി: പയ്യോളി ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രം, പയ്യോളി മുൻസിപ്പാലിറ്റിയും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയായും, മുനമ്പത്ത് താഴ കുടുബ സമിതിയും സംയുക്തമായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി ചെയർപേഴ്സൻ സാഹിറ. എൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. മുൻസിപ്പാൽ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സൻ കെ.ടി സിന്ധു അദ്ധ്യക്ഷ്യംവഹിച്ചു.
.
.
പയ്യോളി എ.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: അഷിത എ എസ് പ്രഭാഷണം നടത്തി. ഡോ: ഹിൽഷ.കെ.എൻ,  ഡോ:പി.എ അഫ് നിദ.പി ഡോ ശശി. കീഴാറ്റുപുറം എന്നിവർ രോഗികളെ പരിശോധിച്ചു. പൊതു മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞാമു, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഹയറുന്നിസ,  കൗൺസിലർ മജിഷാസുജു, സമിതി പ്രസിസണ്ട് എം.ടി.കെ ഭാസ്ക്കരൻ, രത്നാകരൻ കെ.എൻ, വിനോദൻ എം.ടി, നാണു എം.ടി എന്നിവർ സംസാരിച്ചു. ശശീ ന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, പ്രകാശൻ ടി.കെ, നാരായണൻ എരഞ്ഞിക്കൽ എം.ടി.ശിവദാസൻ , എം.ടി സലീഷ്, എം.ടി മനോജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Share news
error: Content is protected !!