കൊല്ലം നെല്ല്യാടി പുഴയിൽ ചാടി ഒരാൾ ആത്മഹത്യ ചെയ്തു

കൊയിലാണ്ടി: നെല്ല്യാടി പുഴയിൽ ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി പുഴയോരത്ത് ഒരു ജോഡി ചെരുപ്പും കണ്ണടയും കണ്ടതോടെ നാട്ടുകാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോൾ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുമാർ 60 വയസിനടുത്ത് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കിട്ടിയത്.
