KOYILANDY DIARY

The Perfect News Portal

താമരശ്ശേരി ചുരത്തില്‍ മരം കയറ്റിവന്ന ലോറി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം കയറ്റിവന്ന ലോറി മറിഞ്ഞു. ചുരം നാലാം വളവില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. മരത്തടികള്‍ റോഡിലേക്ക് പതിച്ചതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുരം എന്‍ആര്‍ഡിഎഫ് വളണ്ടിയര്‍മാരും പോലീസ് ഉദ്യോഗസ്ഥരും രാത്രി മുഴുവന്‍ ഗതാഗതം നിയന്ത്രിച്ചു. പുലര്‍ച്ചെ ജെസിബി എത്തിച്ചാണ് മരം റോഡില്‍ നിന്ന് നീക്കം ചെയ്തതത്. വാഹനങ്ങളുടെ എണ്ണം കുറവായതിനാല്‍ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.