KOYILANDY DIARY.COM

The Perfect News Portal

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

.

പുളിയഞ്ചേരി: തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയുടെയും സഹകരണത്തോടെ പുളിയഞ്ചേരി ജനകീയാരോഗ്യ കേന്ദ്രത്തിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വലിയാട്ടിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ  സി.ടി. ബിന്ദു മുഖ്യാതിഥിയായി.

 

വാർഡ് കൗൺസിലർമാരായ ഷൈജു പി. കെ, രമ്യ തിരുവലത്ത്, വി. രമേശൻ, അഡ്വ. ഉമേന്ദ്രൻ പി.ടി എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ ഷിബ, ഹെൽത്ത് സൂപ്പർവൈസർ വിനോദ് എന്നിവർ വിശദീകരണം നടത്തി. ഡോ. ചിത്ര നേത്രവിഭാഗം കോഴിക്കോട് ഗവ: ജനറൽ ആശുപത്രി, റിൻസി റാം (BFMC തിരുവങ്ങൂർ) എന്നിവർ നേതൃത്വം നൽകി. മുഴുവൻ ആശാവർക്കർമാരും ക്യാമ്പ് സംഘാടനത്തിൽ പങ്കാളികളായി. ഹെൽത്ത് ഇൻസ്പെക്ടർ ലത സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിതിൻ കെ. സി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!