KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് അടച്ചിട്ട വീട്ടിൽ തീപിടുത്തം

കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് അടച്ചിട്ട വീട്ടിൽ തീപിടുത്തം ഉണ്ടായി. പുതുമ ഹൗസിൽ കാസിമിൻ്റെ അടച്ചിട്ട വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ടിവി, സിസിടിവി, അനുബന്ധ ഉപകരണങ്ങളും, ഫർണിച്ചറുകളും കത്തി നശിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുംഅഗ്നിരക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. വീട്ടിൽ പുക നിറഞ്ഞതിനാൽ BA സെറ്റ് ഉപയോഗിച്ചാണ് സേനാംഗങ്ങൾ അകത്തു കടന്നു തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ ശരത്ത് പി കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബാബു പി കെ, ഹേമന്ത്, അനൂപ്, അരുൺ, സനൽരാജ്, റിനീഷ്, റഷീദ്, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടു.