KOYILANDY DIARY

The Perfect News Portal

സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സഹപ്രവർത്തകൻ ആർ ശരത്തിൻ്റെ ഒർമ്മ പുതുക്കി

കൊയിലാണ്ടി: സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സഹപ്രവർത്തകൻ ആർ ശരത്തിൻ്റെ ഒർമ്മ പുതുക്കി കൊയിലാണ്ടി അഗ്നി രക്ഷാ സേന. 2020 ഒക്ടോബർ 22നാണ് പമ്പയാറ്റിൽ അപകടത്തിൽപ്പെട്ട വ്യക്തിക്കായി തിരച്ചിൽ നടത്തുന്നതിനിടെ പത്തനംതിട്ട സ്റ്റേഷൻ അഗ്നിശമന സേനാംഗം ശരത്തിന് ജീവൻ നഷ്ടപ്പെട്ടത്. അദ്ധേഹത്തിൻ്റെ രണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് കൊയിലാണ്ടി ഫയർ  സ്റ്റേഷനിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു.

 

ചടങ്ങിൽ കെഎഫ്എസ് എ (KFSA) അസോസിയേഷൻ പതാക ഉയർത്തി. ശരത്തിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ പ്രദീപ് സംസാരിച്ചു. കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളും മറ്റ് സേനാഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.