KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരിയിൽ വീടിനു മുകളിൽ തെങ്ങ് വീണു. വീട് തകർന്നു

കൊയിലാണ്ടി: പുളിയഞ്ചേരിയിൽ വീടിനു മുകളിൽ തെങ്ങ് വീണ് വീട് തകർന്നു. ആളപായമില്ല. പുളിയഞ്ചേരി കോവിലേരി താഴെ കുനി ദിനേശൻ്റെ വീടിനു മുകളിലാണ് തെങ്ങ് വീണ് വീടിൻ്റെ മുകൾ ഭാഗം പൂർണമായി തകർന്നത്. പുലർച്ചെ 3 മണിക്ക് വീശിയ ശക്തമായ കാറ്റിലാണ് തെങ്ങ് പൊട്ടി വീണത്.