KOYILANDY DIARY.COM

The Perfect News Portal

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകനെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി. അധ്യാപകനായ ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 17-ന് പോക്‌സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തിരുന്നു. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെയാണ് നടപടി.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിലിന്റെ നേതൃത്വത്തില്‍ വിവിധ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രതിനിധികള്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി ചര്‍ച്ചയും നടത്തിയിരുന്നു. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി, ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ പൊലീസിനെയും ചൈല്‍ഡ് ഹെല്‍പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.

Share news
error: Content is protected !!