KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 17 വയസ്സുകാരിയെ കാണാതായതായി പരാതി

കൊയിലാണ്ടി: 17 വയസ്സുകാരിയെ കാണാതായതായി പരാതി, കൊയിലാണ്ടി കുറുവങ്ങാട് കുപ്പാപ്പുറത്ത് താഴ സജിത്തിൻ്റെ മകൾ സയനോരയെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. തട്ടിക്കൊണ്ട് പോയതാണെന്നും പറയപ്പെടുന്നണ്ട്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ Cr. No 710/22 U/s  57 of KP act പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ്.ഐ. എം.എൽ അനൂപ് കുമാർ ആണ് കേസ് അന്വേഷിക്കുന്നത്.