KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കൂൾബാർ അടിച്ച് തകർത്തു: ഉടമയ്ക്ക് പരിക്ക്

കൊയിലാണ്ടി: മുരളി പെട്രോൾ പമ്പിന് സമീപമുള്ള ഫ്ലാഷ് കൂൾ ബാർ അടിച്ച് തകർത്തു. ഉടമ ശ്രീജിത്തിനെ  പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു അക്രമിയെ പോലീസ് പിടികൂടി. സംഭവത്തിൽ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ. കെ നിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി രാജേഷ്, കെ. ദിനേശൻ, പി. കെ ഷുഹൈബ്, അജീഷ്, ഷൗക്കത്ത്, പി. വി പ്രജീഷ് എന്നിവർ സംസാരിച്ചു. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധം രേഖപ്പെടുത്തി. കെ.എം.രാജീവൻ, ടി. പി .ഇസ്മായിൽ, എം.ശശീന്ദ്രൻ, എൻ.കെ. പത്മനാഭൻ, ജലീൽ മൂസ്സ, റിയാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *