KOYILANDY DIARY

The Perfect News Portal

ജവാന്‍ സുബിനേഷ് രക്തസാക്ഷി ദിനം ആചരിച്ചു


കൊയിലാണ്ടി: വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിൻ്റെ അഞ്ചാമത് രക്തസാക്ഷിദിനം ആചരിച്ചു. ചെങ്ങോട്ടുകാവ് ചേലിയ മുത്തുബസാറിലെ സ്മൃതിമണ്ഡപത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ കാലത്ത് പുഷ്പാഞ്ജലി നടത്തി പതാക ഉയര്‍ത്തിയതിനു ശേഷം അനുസ്മരണ പ്രഭാഷണം നടന്നു. കെ. ദാസന്‍ എം.എല്‍.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍, മുൻ എം.എൽ.എ. പി. വിശ്വന്‍, വായനാരി വിനോദ്, കെ. എം. ജോഷി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *