KOYILANDY DIARY

The Perfect News Portal

പി.എസ്.ജിക്ക് രണ്ടാം മത്സരത്തിലും തോല്‍വി

പാരിസ്​: റഫറിക്ക്​ അഞ്ച് ചുവപ്പു കാര്‍ഡും 12 മഞ്ഞ കാര്‍ഡും പുറത്തെടുക്കേണ്ടി വന്ന മത്സരത്തില്‍ ഫ്രഞ്ച്​ ചാമ്ബ്യന്മാരായ പി.എസ്​.ജിക്ക്​ തോല്‍വി. ലീഗ്​ വണ്ണില്‍ ആദ്യ ജയം തേടിയിറങ്ങിയ ചാമ്ബ്യന്മാര്‍ക്ക്​ ഒളിമ്ബിക്കോ മാഴ്​സിലേക്കു മുന്നിലാണ്​ മുടക്കുമടക്കേണ്ടി വന്നത്​. ആദ്യ മത്സരത്തില്‍ ആര്‍.സി ലെന്‍സിനോടും പി.എസ്​.ജി തോറ്റിരുന്നു.

മത്സരം തുടക്കം മുതല്‍ കയ്യാങ്കളിയോടെയാണ് മുന്നേറിയത്. മത്സരത്തില്‍ 31ാം മിനുട്ടില്‍ ഫ്ലോറിയാന്‍ തോവിനിലൂടെ മാഴ്​സെയുടെ വിജയഗോള്‍ പിറന്നത്​. പയെറ്റ് ആണ്​ ഗോള്‍ ഒരുക്കിയത്.

കൊവിഡ്​ മുക്തനായി എത്തിയ നെയ്മറും ഡി മരിയയും കളത്തിലിറങ്ങിയിരുന്നെങ്കിലും ഗുണമുണ്ടായില്ല‌. മത്സരത്തി​െന്‍റ അവസാന നിമിഷങ്ങളില്‍ കളിക്കാര്‍ നിയന്ത്രണം വിട്ടതോടെയാണ്​ റഫറിക്ക് ചുവപ്പ് കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നത്​.

Advertisements

പി.എസ്.ജിയുടെ ലെയ്​വിന്‍ കുര്‍സാവ, നെയ്മര്‍, ലിനാര്‍ഡോ പാരെദസ് എന്നിവര്‍ക്കും മാഴ്സെയുടെ ജോഡന്‍ അമാവി, ബെനെഡെറ്റോ എന്നിവര്‍ക്കുമാണ്​ ചുവപ്പ് കണ്ട്​ പുറത്തു പോകേണ്ടി വന്നത്​.

Leave a Reply

Your email address will not be published. Required fields are marked *