KOYILANDY DIARY

The Perfect News Portal

നായാടൻ പുഴയുടെ തീരത്ത് വ്യാജ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്: 200 ലിറ്റർ വാഷ് നശിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി എസ്.ഐ. കെ.കെ. രാജേഷ്  നേതൃത്വത്തിൽ നമ്പ്രത്ത്കര നായാടൻ പുഴയുടെ തീരത്ത് വ്യാജ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത്  200 ലിറ്റർ വാഷ് നശിപ്പിച്ചു. ജനമൈത്രീ ബീറ്റ് ഓഫിസർമാരായ സുമേഷ്, രാജേഷ്, സ്കോഡ് അംഗങ്ങളായ, സുനിൽ, മണികണ്ഠൻ, വിജു വാണിയംകുളം, എ. ആർ. വി ജീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസവും കീഴരിയൂർ മേഖലയിൽ വ്യാജ വാറ്റ് കേന്ദ്രം റെയ്ഡ് നടത്തി 250 ലിറ്റർ വാഷും മാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *