KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരളോത്സവം സമാപിച്ചു

കൊയിലാണ്ടി : നഗരസഭ കേരളോത്സവം വെള്ളിയാഴ്ച സമാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നിരവധി കലാകായിക മത്സരങ്ങളാണ് മൂന്ന് വേദികളിലായി നടന്നത്. വിജയികള്‍ക്കുള്ള സമ്മാനദാനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജുമാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ അഡ്വ: കെ. വിജയന്‍  സൂപ്രണ്ട് വി. പി. ഉണ്ണികൃഷ്ണന്‍, ശശി കോട്ടില്‍, എല്‍ എസ്. ഋഷിദാസ്, റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.