KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂര്‍ സി.എച്ച്.സി യില്‍ ചികിത്സാ സൗകര്യങ്ങള്‍ അനുവദിക്കണം; എം.എല്‍.എ. കെ ദാസന്‍

കൊയിലാണ്ടി: കൊയിലാണ്ടി തിരുവങ്ങൂര്‍ സി.എച്ച.സി യില്‍ സ്‌പെഷ്യാലിറ്റി യൂണിറ്റിനോട് കൂടിയ ചികിത്സാ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് കെ.ദാസന്‍ എം.എല്‍.എ ആരോഗ്യ മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും അഞ്ഞൂറിലധികം ഗര്‍ഭിണികളും രണ്ടായിരത്തിലധികം കുട്ടികളുമാണ് പ്രതിരോധ കുത്തിവെപ്പിനായി ഈ സ്ഥാപനത്തില്‍ എത്തുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ഈ അശുപത്രയില്‍ ശിശുരോഗ വിദഗ്ധനേയും ഗൈനക്കോളജിസ്റ്റിനേയും നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് നല്‍കിയ കത്തിലൂടെ എം.എല്‍.എ ആവശ്യപ്പെട്ടു.