KOYILANDY DIARY.COM

The Perfect News Portal

പി കെ രാഗേഷ് പാര്‍ട്ടി രൂപികരിക്കാനൊരുങ്ങുന്നു

കണ്ണൂര്‍ >  നല്ല കോണ്‍ഗ്രസുകാരാനായി ജീവിക്കാന്‍ തനിക്കാരുടേയും ഔദാര്യം വേണ്ടെന്ന് പി കെ രാഗേഷ്. തന്‍റെ കാര്യത്തില്‍ ഇനിയും ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനും ആന്‍റണിയും ഇടതു പാളത്തില്‍ നിന്ന് എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരില്‍ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ സുമാബാലകൃഷ്ണനെ മാറ്റിയാല്‍ താന്‍ പിന്തുണ നല്‍കാനെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാഗേഷിന്‍റെ ഈ നിര്‍ദേശത്തെ പാടെ തള്ളികളയുകയായിരുന്നു കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. എന്നാല്‍ കെ സുധാകരന് ഇഷ്‌ടമുള്ളവര്‍മാത്രം പാര്‍ട്ടിയില്‍ മതിയെന്നതാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാടെന്നും  അദ്ധേഹം പറഞ്ഞു.

Share news
error: Content is protected !!