KOYILANDY DIARY

The Perfect News Portal

അഭിനയത്തിലേക്ക് വീണ്ടുമൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല; ഇവ പവിത്രന്‍.

ഇവ എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ആര്‍ക്കും പെട്ടന്ന് മനസസിലാകില്ല. അന്തരിച്ച സംവിധായകന്‍ പവിത്രന്റെ മകളാണ് ഇവ പവിത്രന്‍. മുമ്പ് രണ്ട് ചിത്രങ്ങളില്‍ ഇവ ചെറിയ റോളുകളില്‍ സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവ അവതരിപ്പിച്ച കഥാപാത്രത്തെ ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല. പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത കൃത്യം എന്ന ചിത്രത്തിലും, മോഹന്‍ സംവിധാനം ചെയ്ത ദി ക്യാമ്പസ് എന്ന ചിത്രത്തിലുമാണ് ഇവ അഭിനയിച്ചത്. ചിത്ര കാര്യമായ വിജയവും നേടിയിരുന്നില്ല. അരങ്ങേറ്റ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, മികച്ച കഥപാത്രങ്ങളിലൂടെ തിരിച്ചു വന്ന് അഭിനയരംഗത്ത് സ്ഥാനമുറപ്പിക്കണം എന്നൊരു മോഹമൊന്നും ഇവയ്ക്കില്ലായിരുന്നു. അത് സിനിമയെ അത്ര കണ്ട് കാര്യമായി എടുക്കാത്തതുക്കൊണ്ടാണെന്നും ഇവ പറയുന്നു. എന്നാല്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഓണ്‍ ദി റോക്‌സ് എന്ന ചിത്രത്തിലൂടെ ഇവ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികെയാണ്    മികച്ച നായിക വേഷത്തിലൂടെ. തൈക്കുടം ബ്രിഡ്ജിന്റെ സാരഥി സിദ്ദാര്‍ത്ഥ് മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.