KOYILANDY DIARY.COM

The Perfect News Portal

പത്ര ഏജന്റിനെ അക്രമിച്ച കേസ്: RSS നേതാക്കളായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊയിലാണ്ടി: മാതൃഭൂമി പത്രം ഏജന്റ് കൊയിലാണ്ടി ചേലിയ സ്വദേശി ഹരിദാസനെ (52) പത്ര വിതരണത്തിനിടെ അളുമാറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന്  വൈകീട്ട്  5 മണിയോടെ രേഖപ്പെടുത്തും. 3 പേരും ആർ. എസ്. എസ്. ജില്ലാ മണ്ഡലം നേതാക്കളാണ്.

കൊയിലാണ്ടി സി. ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. മുൻ പന്തലായനി  ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, വനിതാ ബാങ്ക് ഡയറക്ടറുടെ ഭർത്താവുമായ ചേലിയ മുത്തുബസാർ സി. പി. ഐ. (എം)  ബ്രാഞ്ച് സെക്രട്ടറി ഭാസ്‌ക്കരനെ വധിക്കാൻ ശ്രമിക്കവെ അളുമാറിയാണ് ഹരിദാസന് നേരെ വാളുകൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ 3 മാസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഹരിദാസന് കൈകാലുകൾക്ക് ചലനശേഷി വീണ്ടെടുക്കാൻ സിധിച്ചിട്ടില്ല. ആർ. എസ്. എസ്. ജില്ലാ സഹ കാര്യവാഹ് ചേമഞ്ചേരി, മുണ്ടൻകണ്ടി പി. ടി. ശ്രീലേഷ്, അമൽ പന്തലായനി, സുധീഷ് കീഴരിയൂർ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതികൾ കഴിഞ്ഞ നാല് ദിവസമായി പോലീസ് വലയത്തിലായിരുന്നു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണറിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!