KOYILANDY DIARY.COM

The Perfect News Portal

ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപക അക്രമം നടക്കുന്നതായി സീതാറാം യെച്ചൂരി

ദില്ലി: ദളിത്,കര്‍ഷക വിഷയങ്ങളില്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമം രാജ്യത്ത് നടക്കുന്നതായി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ബിജെപി വര്‍ഗിയ കലാപം ആളികത്തിക്കുകയാണന്ന് ബിഎസ്പി നേതാവ് മായാവതി ചൂണ്ടികാട്ടി. ദളിത് പ്രശ്നങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മായാവതി രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പ്രതിഷേധം ശക്തമായതോടെ രാജ്യസഭ നിറുത്തി വച്ചു. അതേ സമയം ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയനായിഡു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!