KOYILANDY DIARY.COM

The Perfect News Portal

മോതിരം മോഷ്ടിച്ച വീട്ടു ജോലിക്കാരിക്ക് മൂന്ന് മാസം ശിക്ഷ

ദുബൈ:  മോതിരം മോഷ്ടിച്ച വീട്ടു ജോലിക്കാരിക്ക് മൂന്ന് മാസം ശിക്ഷ. 33 കാരിയായ ഫിലിപ്പീന്‍ യുവതിയെയാണ് 8000 ദിര്‍ഹത്തിന്റെ മോതിരം മോഷ്ടിച്ചതിന് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് ശേഷം നാട് കടത്താനും ഉത്തരവുണ്ട്.

ഒരു വീട്ടില്‍ നിന്നും മോഷ്ട്ടിച്ച മോതിരം കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു യുവതി പിടിയിലായത്. ജ്വല്ലറി ഉടമയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും നായിഫ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബ്രിട്ടന്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് യുവതി മോതിരം മോഷ്ടിച്ചത്. മോതിരം നഷ്ടപ്പെട്ട വിവരം പെട്ടെന്ന് തനിക്ക് ഓര്‍മ്മയില്‍ വന്നില്ലെന്ന് പറഞ്ഞ 32 കാരന്‍ പോലീസ് ചിത്രം വാ ട്ട്‌സ് ആപ്പിൽ അയച്ച്‌ തന്നപ്പോള്‍ തന്റേതാണെന്ന് മനസ്സിലായെന്ന് പറഞ്ഞു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ആന്റി സമ്മാനമായി തന്ന മോതിരത്തിന് 9000 ദിര്‍ഹം വിലയുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.

അതേസമയം യുവതി നേരത്തെയും മോഷ്ടിച്ചിട്ടുണ്ട്. ഒരു ഫ്രഞ്ച് യുവതിയുടെ വീട്ടില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. കോടതിയില്‍ ഏറ്റു പറഞ്ഞ ഈ മോഷണത്തിനും ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!