KOYILANDY DIARY

The Perfect News Portal

വീണ്ടും വീണ്ടും ശ്രമിക്കണം എന്ന സാരോപദേശ കഥ ഓർമ്മിച്ചുകൊണ്ടുളള ആനക്കുഞ്ഞിന്റെ വീഡിയോ വൈറല്‍

ഒന്നോ രണ്ടോ തവണ ശ്രമിച്ച് പരാജയപ്പെട്ടാല്‍ ശ്രമം ഉപേക്ഷിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ വീണ്ടും വീണ്ടും ശ്രമിക്കണം എന്ന സാരോപദേശ കഥ എല്ലാവര്‍ക്കുമറിയാമെങ്കിലും ആരും അങ്ങനെ ചെയ്ത് നോക്കാറില്ല. ചിലന്തി വലകെട്ടുന്നത് കണ്ട് വീണ്ടും യുദ്ധം ചെയ്ത രാജാവിന്റ കഥയും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറില്ല.

എന്നാലിപ്പോഴിതാ ഒരു മിടുക്കി ആനക്കുട്ടി അത് പ്രാവര്‍ത്തികമാക്കി കാണിച്ചുതരുന്നു. പനമ്പട്ട ഒടിക്കാവാതെ വിഷമിച്ചപ്പോള്‍ തന്മേയത്വമാര്‍ന്ന ഒരു വഴി അവള്‍ തിരഞ്ഞെടുത്തു. എന്നാല്‍ ആദ്യമൊന്നും പനമ്പട്ട വഴങ്ങുന്നില്ല. പതിയെ പതിയെ ആനക്കുട്ടി തനിക്കുവേണ്ടപോലെ പനമ്പട്ട വളച്ചൊടിക്കുന്നു. അതീവ കൗതുകകരമായ ഈ വീഡിയോ ഏതാനും ദിവസം കൊണ്ട് മുക്കാല്‍ ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *