ഇലക്ഷൻ ഐഡി കാർഡുകൾ ചാക്കിലാക്കി കുഴിച്ചിട്ട നിലയിൽ
.
കോഴിക്കോട്: പന്തീരങ്കാവിൽ ഇലക്ഷൻ ഐഡി കാർഡുകൾ ചാക്കിലാക്കി കുഴിച്ചിട്ട നിലയിൽ. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൻ്റെ ചുറ്റു മതിൽ തകർന്ന് വീണപ്പോഴാണ് ചാക്കിൽ നിറച്ച് ഉപേക്ഷിച്ച വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത്. ബിഎൽഒ ആയി പ്രവർത്തി
ച്ചിട്ടുള്ള ഇ വിശ്വനാഥൻ്റെ വീടിൻ്റെ പിൻവശത്തെ പറമ്പിലാണ് ചാക്കിലാക്കി കുഴിച്ചിട്ട നിലയിൽ ഐഡി കാർഡുകൾ കണ്ടെത്തിയത്.
.

.
പൊലീസും പന്തീരങ്കാവ് വില്ലേജ് ഓഫീസറും സ്ഥലത്ത് എത്തി നടത്തിയ പരിശേധനയിൽ 2015 വരെ ഇഷ്യൂ ചെയ്യപ്പെട്ട ഒളവണ്ണ ഗ്രാ പഞ്ചായത്തിലെ ആളുകളുടെ പേരുകളിൽ ഉള്ള കാർഡുകളാണെന്ന് ഇവയെന്ന് സ്ഥിരീകരിച്ചു. 926 വോട്ടർ കാർഡുകളാണ് ചാക്കിൽ നിന്ന് ലഭിച്ചത്. പുതിയ വോട്ടർ കാർഡുക
ൾ നൽകിയപ്പോൾ തിരിച്ചെടുത്തതാണ് ഇവ എന്നാണ് നിഗമനം. ശാസ്ത്രീയമായി സംസ്കരിക്കാതെ ഒഴിവാക്കിയ ഈ കാർഡുകൾ എല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് പന്തീരങ്കാവ് വില്ലേജ് ഓഫീസർ കെ.എസ് അനിത്ത് വ്യക്തമാക്കി.



