ബാലൻ കുന്നത്തറ സ്മൃതി ശനിയാഴ്ച; ബഷീർ കൂനോളിക്ക് പുരസ്കാരം സമ്മാനിക്കും
.
അത്തോളി: എഴുത്തുകാരനും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന ബാലൻ കുന്നത്തറയുടെ ഓർമ ദിനത്തിൽ ‘ബാലൻ കുന്നത്തറ സ്മൃതി’ ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ശനിയാഴ്ച കുന്നത്തറ എഎംഎൽപി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 4.30ന് ഒരുക്കുന്ന കവിയരങ്ങിൽ വി.എം.എസ് ആനന്ദ് മോഡറേറ്ററാകും. പ്രമുഖ കവികൾ കവിതകൾ ആലപിക്കും. 5.30 ന് നടക്കുന്ന ‘സ്മൃതിസന്ധ്യ’യിൽ ജോബി മാത്യു അധ്യക്ഷനാകും. കവിയും ഗാനരചയിതാവും ഫോക് ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര സ്മൃതി ഭാഷണം നടത്തും.
.

.
പ്രഥമ ബാലൻ കുന്നത്തറ സ്മൃതി പുരസ്കാരത്തിന് അർഹനായ ചന്ദ്രിക അത്തോളി ലേഖകനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ കൂനോളി അത്തോളിക്ക് സംഗീത സംവിധായകനും ഗായകനുമായ ജിതേഷ് നാരായണൻ പുരസ്കാരം സമ്മാനിക്കും. എഴുത്തുകാരൻ സുനിൽ സിദ്ധാർത്ഥ് ശങ്കർ പ്രശസ്തി പത്രം സമർപിക്കും. സുരേഷ് പാറപ്രം, അഷ്റഫ് ചീടത്തിൽ സംസാരിക്കും. 7 മണിക്ക് പാട്ടിന്റെ ദുനിയാവിലൂടൊരു കിനാനടത്തം ‘പാട്ടു കിസ്സ’ ഗസൽ ഗായകൻ ഫസൽ ഹഖും സംഘവും അവതരിപ്പിക്കും.



