ചക്കക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചു
.
ചക്കക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചു. രണ്ടാം റൗണ്ടിലാണ് ചക്കക്കൊമ്പന് വെടിയേറ്റത്. 301ഏക്കറിലെ അംഗൻവാടിക്ക് സമീപമാണ് ആനയ്ക്ക് വെടിയേറ്റത്. ദൗത്യ സംഘം ആനയെ നിരീക്ഷിക്കുകയാണ്. മയങ്ങിയാൽ അടുത്ത ഡോസ് നൽകുന്നതിനും തുടർന്ന് കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്. ഇന്നലെ ചക്കക്കൊമ്പനെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞെങ്കിലും മയക്കുവെടി വെയ്ക്കാനായില്ല.

ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ തുടർച്ചയായ മൂന്നാം ദിവസവും നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിയോടെയാണ് മിഷൻ ആരംഭിച്ചത്. രണ്ട് ദിവസം മുൻപ് ആദ്യ മയക്കുവെടി വെച്ചെങ്കിലും കാട്ടാന പൂർണമായും മയങ്ങിയില്ല.




