സി.കെ ഗോപാലൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ദീർഘകാലം സിപിഐ എം പെരുവട്ടൂർ ബ്രാഞ്ച് സിക്രട്ടറിയായും കർഷക സംഘം നേതാവുമായിരുന്ന സി.കെ ഗോപാലൻ്റെ 12-ാം ചർമവാർഷിക ദിനത്തിൽ കോളിത്താഴെയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. കെ. ഉഷ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. സത്യൻ, പി. ചന്ദ്രശേഖരൻ, യു.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു എ.കെ. രമേശൻ സ്വാഗതവും പി. കെ ബാലൻ നന്ദിയും പറഞ്ഞു.



