KOYILANDY DIARY.COM

The Perfect News Portal

അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്: 400ൽ അധികം വിമാനങ്ങള്‍ റദ്ദാക്കി

.

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം. 400ൽ അധികം വിമാനങ്ങള്‍ റദ്ദാക്കി. 9 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. ചരിത്രത്തിലാദ്യമായി വ്യാഴാഴ്ച നടക്കാനിരുന്ന ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ്ങ് ദിന പരേഡ്  ശനിയാഴ്ചയിലേക്ക് മാറ്റി. വെസ്റ്റ് വിര്‍ജീനിയയിലെ ഷോഷൂവില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു.

 

മേരിലാന്‍ഡ്, വിര്‍ജീനിയ, ഡെലവെയര്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും മണിക്കൂറില്‍ 60 മൈലില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. പെന്‍സില്‍വാനിയയെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയായ കൊമോഡോര്‍ ബാരി പാലം ഉള്‍പ്പെടെ നിരവധി പ്രധാന പാലങ്ങള്‍ കാലാവസ്ഥ കാരണം അടച്ചു.

 

ന്യൂജേഴ്‌സിയിലെ വൈല്‍ഡ്വുഡ് ക്രെസ്റ്റിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു. വിര്‍ജീനിയയിലെ ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണല്‍, ജെയിംസ് റിവര്‍ ബ്രിഡ്ജ് എന്നിവയും അടച്ചു. മേരിലാന്‍ഡിലെ വീടുകള്‍ക്ക് മുകളില്‍ ഡസന്‍ കണക്കിന് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മോണ്ട്ഗോമറി കൗണ്ടിയിലെ ഫയര്‍ & റെസ്‌ക്യൂ അറിയിച്ചു. 

Share news