KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ഗുരുവായൂർ ഏകാദശി

.

ഗുരുവായൂർ: ഇന്ന് ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഏകാദശി. ഇന്ന് ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ്. ഏകാദശി ദിനത്തിൽ ഗുരുവായൂരപ്പനെ ദർശിക്കാനായി പുലർച്ചെ മുതൽ തന്നെ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

 

തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കിഴക്കേ ഗോപുര നട വഴിയാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഇന്ന് രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെ വിഐപികൾ ഉൾപ്പെടെയുള്ളവരുടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്രതം നോൽക്കുന്ന ഭക്തർക്കായി രാവിലെ 9 മുതൽ പ്രസാദ വിതരണവും ആരംഭിക്കും.

അന്നലക്ഷ്മി ഹാളിലും സമീപത്തെ പ്രത്യേക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏകാദശിയോടനുബന്ധിച്ച് പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആനകളെ അണിനിരത്തിയാണ് എഴുന്നള്ളത്ത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളത്തും നടക്കും.

 

Share news